കോട്ടയം ചന്തക്കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചുണ്ടായ അപകടത്തിൽ പെൺകുട്ടി ദാരുണമായി മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ അബിത (18) ആണ് മരണപ്പെട്ടത്. അബിതയുടെ അമ്മ നിഷ (47) ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് ഏഴുമണിയ്ക്ക് ശേഷം നഗരത്തിൽ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം നടന്നത്. റോഡ് മുറിച്ച് ബസ് സ്റ്റോപ്പിലേയ്ക്ക് വരവേയാണ് അമ്മയും മകളും കാറിടിക്കപ്പെട്ടത്. ജില്ലാ ആശുപത്രി ഭാഗത്ത് നിന്നും എത്തിയ കാർ ഇരുവരെയും ഇടിച്ചു
വീഴ്ത്തുകയായിരുന്നു
ചന്തക്കവലയിൽ മതിയായ വെളിച്ചം ഇല്ലാത്തതാണ് അപകടകാരണമെന്നാരോപണങ്ങളും ഉയരുന്നുണ്ട്.
