എടപ്പാൾ: എലിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 17 കാരൻ മരിച്ചു. ശുകപുരം അംബേദ്കർ റോഡിൽ താമസിക്കുന്ന പൂഴിയിൽ രാജേഷിന്റെ മകൻ വിജയ് (17) ആണ് മരിച്ചത്.
എലിപ്പനിയുടെ ലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിജയ് ചികിത്സ തേടിയിരുന്നു. ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തിൻറെ ആരോഗ്യനില വഷളാവുകയായിരുന്നു.
മാതാവ്: മഞ്ജു,സഹോദരൻ: അജയ്
