തിരുവനന്തപുരം: പതിനാറ് വർഷങ്ങൾക്ക് ശേഷം, ഇത്തവണ മൺസൂൺ നേരത്തെയെത്തി. സാധാരണയായി ജൂൺ 1ന് കേരളത്തിൽ എത്തുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ, ഈ വർഷം 8 ദിവസം മുമ്പായി, മേയ് 24ന് സംസ്ഥാനത്ത് പ്രവേശിച്ചു.
ഇതോടെ 2009 മെയ് 23ന് മൺസൂൺ എത്തിച്ചേർന്നതിന് ശേഷം ആദ്യമായാണ് ഇങ്ങനെ നേരത്തെ മൺസൂൺ വരവ് രേഖപ്പെടുത്തുന്നത്. അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
