You are currently viewing കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി ഡോ. വർഗീസ് ചക്കാലക്കൽ  ചുമതലയേറ്റു

കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി ഡോ. വർഗീസ് ചക്കാലക്കൽ  ചുമതലയേറ്റു

കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തിയതോടെ, ഡോ. വർഗീസ് ചക്കാലക്കൽ പ്രഥമ ആർച്ച് ബിഷപ്പായി ചുമതലയേറ്റു. 2025 മെയ് 25-ന് കോഴിക്കോട് സെന്റ് ജോസഫ് ദേവാലയത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം സ്ഥാനാരോഹണം നടത്തിയത്. 2012 മുതൽ കോഴിക്കോട് രൂപതയുടെ ബിഷപ്പായിരുന്ന ഡോ. വർഗീസ് ചക്കാലക്കൽ, ലത്തീൻ സഭയുടെ കേരളത്തിലെ മൂന്നാമത്തെ അതിരൂപതയുടെ ആദ്യ മെത്രാപ്പൊലീത്തയാണിപ്പോൾ
കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ പുതിയ അതിരൂപതയ്ക്ക് കീഴിലാകും. ലത്തീൻ സഭയുടെ കേരളത്തിലെ 17 ലക്ഷം വിശ്വാസികൾക്ക് പുതിയ ആത്മീയ നേതൃത്വം നൽകുകയാണ് ഡോ. വർഗീസ് ചക്കാലക്കൽ.

തൃശൂർ മാള സ്വദേശിയായ ഡോ. വർഗീസ് ചക്കാലക്കൽ 2012 മുതൽ കോഴിക്കോട് രൂപതയുടെ ബിഷപ്പാണ്. കെസിബിസി, സിബിസിഐ എന്നിവയുടെ മുൻ ജനറൽ സെക്രട്ടറിയും, കെആർഎൽസിബിസിയുടെ അധ്യക്ഷനുമാണ് അദ്ദേഹം. ലാളിത്യത്തിന്റെ ഇടയനായി അറിയപ്പെടുന്ന ആർച്ച് ബിഷപ്പ്, സാമൂഹിക-ആത്മീയ രംഗങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്ന് അറിയിച്ചു.

പുതിയ ചുമതല ഏറ്റെടുത്ത് സംസാരിച്ച ആർച്ച് ബിഷപ്പ്, കേരളത്തിൽ ഒരുമയും സാഹോദര്യവും നിലനിർത്താൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.

Leave a Reply