മൂലമറ്റം-വാഗമൺ റോഡരികെ കുത്തിയൊലിക്കുന്ന പ്രകൃതി മനോഹരമായ ഇലപ്പള്ളി വെള്ളച്ചാട്ടം കാണാനായി ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് എത്തുന്നത്. കാഴ്‌ചയുടെ ഭംഗിയിൽ മുഴുകുന്നവരിൽ പലരും വെള്ളച്ചാട്ടത്തിന് സമീപമുള്ള അപകട സാധ്യതകൾ മനസ്സിലാക്കാതെ തുടരുന്നു.
ഇലപ്പള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന പ്രദേശത്ത് നേരിട്ടുള്ള മഴയില്ലെങ്കിലും, കുമ്പങ്കാനം – അനൂർ മലനിരകളിൽ പെയ്യുന്ന മഴയുടെ ഫലമായി പെട്ടെന്ന് വെള്ളം കുതിച്ചെത്താറുണ്ട്. ഇതു മൂലം വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് ഏത് സമയത്തും സമയത്തും ശക്തി പ്രാപിക്കാവുന്നതാണ് പ്രദേശവാസികൾക്ക് ഇതേക്കുറിച്ച് അറിയാമെങ്കിലും വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികൾ ഇതൊരു മുന്നറിയിപ്പായി കാണണമെന്ന് അധികൃതർ അറിയിച്ചു.