You are currently viewing നീറ്റ് പി ജി 2025 പരീക്ഷ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം മാറ്റിവെച്ചു

നീറ്റ് പി ജി 2025 പരീക്ഷ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം മാറ്റിവെച്ചു

ജൂൺ 15-നു നടത്താനിരുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് പിജി) 2025 പരീക്ഷ, സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം പരീക്ഷ മാറ്റിവെച്ചു. സുപ്രീം കോടതി രണ്ട് ഷിഫ്റ്റുകളിൽ പരീക്ഷ നടത്തുന്നത് അന്യായവും അസമത്വവുമാണെന്ന് നിരീക്ഷിച്ചു. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്തുമ്പോൾ ചോദ്യപേപ്പറിന്റെ നിലവാരം ഒരുപോലെയാകില്ല എന്നത് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, എല്ലാ വിദ്യാർത്ഥികളും ഒരേ ഷിഫ്റ്റിൽ പരീക്ഷ എഴുതണം എന്ന നിർദ്ദേശം നൽകി.

ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ രാജ്യത്താകമാനം കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതിന് കൂടുതൽ ഒരുക്കങ്ങൾ ആവശ്യമായതിനാൽ, പരീക്ഷയുടെ പുതിയ തീയതി പിന്നീട് ഔദ്യോഗികമായി അറിയിക്കും. എൻബിഇഎംഎസ് (National Board of Examinations in Medical Sciences) ഇതിനായി നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 പുതിയ പരീക്ഷ തീയതി, സിറ്റി ഇൻഫർമേഷൻ സ്ലിപ്പ്, അഡ്മിറ്റ് കാർഡ് എന്നിവയുടെ തീയതികൾ ഉടൻ ഔദ്യോഗിക വെബ്സൈറ്റുകളിൽ (natboard.edu.in, nbe.edu.in) പ്രസിദ്ധീകരിക്കും.

നീറ്റ് പി ജി 2025-ന്റെ രജിസ്ട്രേഷൻ നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.പരീക്ഷയുടെ പുതിയ തീയതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് നിരന്തരം പരിശോധിക്കേണ്ടതാണ്.

Leave a Reply