You are currently viewing റെയിൽവേ ടത്‌കാൽ ടിക്കറ്റ് ബുക്കിംഗിൽ  ഈ-ആധാർ ഓതന്റിക്കേഷൻ നിർബന്ധമാക്കും

റെയിൽവേ ടത്‌കാൽ ടിക്കറ്റ് ബുക്കിംഗിൽ  ഈ-ആധാർ ഓതന്റിക്കേഷൻ നിർബന്ധമാക്കും

ന്യൂഡൽഹി: ഭാരതീയ റെയിൽവേയിൽ ടത്‌കാൽ ടിക്കറ്റ് ബുക്കിംഗിന് ഇനി നിർബന്ധമായും ഈ-ആധാർ ഓതന്റിക്കേഷൻ ആവശ്യമായിരിക്കും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച പ്രഖ്യാപിച്ച ഈ പുതിയ നടപടി ടിക്‌ക്കറ്റുകളുടെ ദുരുപയോഗവും, ഡീലർമാരുടെയും ചാറ്റ് ബോട്ടുകളുടെയും ഇടപെടലും തടയാൻ ലക്ഷ്യമിടുന്നതാണ്. ഇതിലൂടെ യഥാർത്ഥ യാത്രക്കാർക്ക് ടത്‌കാൽ ടിക്കറ്റ് ലഭ്യമാക്കുന്നത് കൂടുതൽ സുതാര്യവും ന്യായവുമാകും.

റെയിൽവേയുടെ പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം, ടത്‌കാൽ ബുക്കിംഗിന്റെ ആദ്യ 10 മിനിറ്റിൽ ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾക്ക് മുൻഗണന ലഭിക്കും. ഈ സമയത്ത് ഐആർസിടിസി അംഗീകൃത ഏജന്റുമാർക്കും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല. ഓൺലൈൻ ബുക്കിംഗിനായി, യാത്രക്കാരൻ്റെ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി വരും; അത് നൽകുന്നതിലൂടെ ഓതന്റിക്കേഷൻ പൂർത്തിയാക്കണം.

റെയിൽവേയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, ദിവസേന ഏകദേശം 2,25,000 യാത്രക്കാർ ടത്‌കാൽ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നു. പുതിയ സംവിധാനം ഈ മാസം അവസാനത്തോടെ പ്രാബല്യത്തിൽ വരാനാണ് സാധ്യത. നിലവിൽ 13 കോടി ഐആർസിടിസി അക്കൗണ്ടുകളിൽ 1.2 കോടി മാത്രം ആധാർ ഓതന്റിക്കേറ്റഡ് ആണ്. ബാക്കി അക്കൗണ്ടുകൾക്ക് പ്രത്യേക വെരിഫിക്കേഷൻ നടക്കും; സംശയാസ്പദമായ അക്കൗണ്ടുകൾ അടച്ചുപൂട്ടും.

പുതിയ ഓതന്റിക്കേഷൻ സംവിധാനം കൊണ്ടുവരുന്നതിലൂടെ യഥാർത്ഥ യാത്രക്കാർക്ക് ടിക്‌ക്കറ്റുകൾ ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ടാകും. ടത്‌കാൽ ടിക്കറ്റ് ബുക്കിംഗിലെ അനധികൃത ഇടപെടലുകൾ തടയാനും റെയിൽവേയ്ക്ക് ഇതിലൂടെ സാധിക്കും

Leave a Reply