തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ അലൈൻമെൻ്റ് സംബന്ധിച്ച ചർച്ചകൾക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
റവന്യൂ, ധനകാര്യം, തദ്ദേശസ്വയംഭരണം, ട്രാൻസ്പോർട്ട് എന്നീ വകുപ്പുകളുടെ സെക്രട്ടറിമാർ ഉൾപ്പെടുന്ന സമിതി അലൈൻമെൻ്റ് സംബന്ധിച്ച എല്ലാ ആസ്പെക്റ്റുകളും വിശദമായി പരിശോധിച്ച് സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിക്കും.
തിരുവനന്തപുരത്ത് വലിയതോതിലുള്ള ഗതാഗത തടസ്സങ്ങൾക്ക് പരിഹാരം കാണാനും നഗരത്തിലെ ജീവിത നിലവാരം മെച്ചപ്പെടുത്താനും മെട്രോ റെയിൽ പദ്ധതി സഹായകമാവും
