You are currently viewing മുതലപ്പൊഴിയിൽ വീണ്ടും അപകടം: മത്സ്യബന്ധന വള്ളം മറിഞ്ഞു, രണ്ട് പേർ രക്ഷപ്പെട്ടു

മുതലപ്പൊഴിയിൽ വീണ്ടും അപകടം: മത്സ്യബന്ധന വള്ളം മറിഞ്ഞു, രണ്ട് പേർ രക്ഷപ്പെട്ടു

മുതലപ്പൊഴി:മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയ മൈ ഹാർട്ട് എന്ന പേരിലുള്ള വള്ളം തലകീഴായി മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന സഫീർ, റിയാസ് എന്നിവരെ സമീപമുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ സമയോജിതമായി രക്ഷപ്പെടുത്തി.

അപകടത്തിൽ പരിക്കേറ്റ സഫീറിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ റിയാസിന് ഗുരുതരമായി യാതൊരു പരിക്കുകളും സംഭവിച്ചിട്ടില്ലെന്ന് വിവരം.

മുതലപ്പൊഴിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കപ്പെടുന്നതാണ്, ശക്തമായ തിരയും മണൽകൂനുകളും പ്രധാന കാരണങ്ങളാണ്

Leave a Reply