You are currently viewing അഹമ്മദാബാദ് വിമാന ദുരന്തം: പ്രധാനമന്ത്രി മോഡി അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനെ സന്ദർശിച്ചു

അഹമ്മദാബാദ് വിമാന ദുരന്തം: പ്രധാനമന്ത്രി മോഡി അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനെ സന്ദർശിച്ചു

എയർ ഇന്ത്യ ഫ്ലൈറ്റ് AI-171 അപകടത്തെത്തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി അഹമ്മദാബാദിൽ ഇന്ന് എത്തിച്ചേർന്നു . വിമാനം ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്താണ് തകർന്നുവീണത്.242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. യാത്രക്കാരോടൊപ്പം സമീപത്തെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികളും പ്രദേശവാസികളും ഉൾപ്പെടെ 49 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്

അടിയന്തര എക്സിറ്റിന് സമീപം ഇരുന്നിരുന്ന ബ്രിട്ടീഷ് പൗരനായ വിശ്വഷ് കുമാർ രമേശിനെ പ്രധാനമന്ത്രി മോദി കണ്ടു. അദ്ദേഹം  അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുള്ളവരെയും ആശുപത്രി ഡോക്ടർമാരെയും മോദി സന്ദർശിച്ചു,  മരിച്ചവരുടെ കുടുംബങ്ങൾക്ക് ദുഃഖവും അനുശോചനവും അറിയിച്ചു.

പ്രധാനമന്ത്രി ഏകദേശം 20 മിനിറ്റ് അപകടസ്ഥലത്ത് ചെലവഴിച്ചു, തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനങ്ങളും അന്വേഷണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തി.

അപകടത്തിന് മുൻപേ വിമാനത്തിൽ നിരവധി സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നുവെന്നു യാത്രക്കാർ ആരോപിച്ചു. എയർ കണ്ടീഷൻ, ലൈറ്റുകൾ, ടച്ച് സ്ക്രീൻ, അലാം തുടങ്ങി പല സംവിധാനങ്ങളും പ്രവർത്തിച്ചില്ലെന്ന് യാത്രക്കാരൻ അഹമ്മദാബാദിൽ ഇറങ്ങിക്കഴിഞ്ഞ് ട്വിറ്ററിൽ ആരോപിച്ചിരുന്നു

Leave a Reply