പശ്ചിമേഷ്യയില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. വ്യാഴാഴ്ച രാവിലെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ തെക്കന്‍ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയായ ബീർബെഷയിലെ സൊറോക മെഡിക്കല്‍ സെന്റര്‍ തകര്‍ന്നു. ആക്രമണത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റു, നാലുപേരുടെ നില ഗുരുതരമാണ്. ടെല്‍ അവീവിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും സുരക്ഷ ശക്തമാക്കി.
ഇറാന്റെ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേല്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരവധി സൈനിക കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചു. ഇസ്രയേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയെയാണ് ഇസ്രയേല്‍ നേരിട്ട് വിമര്‍ശിച്ചത്
യുദ്ധം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടല്‍ സാധ്യതയുണ്ടെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇറാനെ ആക്രമിക്കാന്‍ യുഎസ് തീരുമാനമെടുക്കുന്നതില്‍ അടുത്ത രണ്ട് ആഴ്ചക്കകം തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ റഷ്യയും മറ്റ് രാജ്യങ്ങളും മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
ഇതെല്ലാം പശ്ചാത്തലത്തില്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്കായി യുഎന്‍ സുരക്ഷാസമിതി ഇന്ന് അടിയന്തരയോഗം ചേരും. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
