വിഴിഞ്ഞം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളിൽ ഒന്നായ എംഎസ്‌സി ഗുൽസൺ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി നങ്കൂരമിട്ടു. കപ്പലിന്‍റെ ഈ വരവ്, ഇന്ത്യയുടെ ലോജിസ്റ്റിക് ശൃംഖലയിൽ ഒരു വലിയ കുതിപ്പാണ് നൽകുന്നത്.
399.9 മീറ്റർ നീളവും 62 മീറ്റർ വീതിയുമുള്ള കപ്പലിന് 23756 ടിഇയു ശേഷിയുണ്ട്. ലോകമാകെ വ്യാപാര ചുറ്റുപാടുകളിൽ കപ്പലിന്റെ സാന്നിധ്യം വലിയ സ്വാധീനമാണ് ചെലുത്തുന്നത്.
വിഴിഞ്ഞം തുറമുഖ വികസന പദ്ധതിയുടെ ഭാഗമായി വലിയ കപ്പലുകൾക്ക് ആഴമുള്ള ജലമാർഗം ഒരുക്കിയതിന്റെ നേട്ടമാണ് എംഎസ്‌സി ഗുൽസന്റെ വരവിലൂടെ കാണാനാകുന്നത്. മികച്ച ഗതാഗത സൗകര്യങ്ങളും ആധുനിക കയറ്റുമതി സംവിധാനങ്ങളുമുള്ള വിഴിഞ്ഞം, ഇനി ആഗോള ചരക്ക് ഗതാഗതത്തിലെ പ്രധാന കേന്ദ്രമായി മാറാനാണ് ലക്ഷ്യമിടുന്നത്.
