You are currently viewing കേരളത്തിൽ നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്

കേരളത്തിൽ നാളെ എബിവിപി വിദ്യാഭ്യാസ ബന്ദ്

കേരളത്തിൽ നാളെ എബിവിപി സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പോലീസ് ലാത്തിച്ചാർജിലും, എബിവിപി സംസ്ഥാന സെക്രട്ടറി  അടക്കമുള്ള പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിലും പ്രതിഷേധിച്ചാണ് ഈ ബന്ദ് പ്രഖ്യാപിച്ചത്.

ബന്ദിന് പിന്നിലുള്ള പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്, സംസ്ഥാന സർക്കാർ പിഎം ശ്രീ  പദ്ധതിയിൽ ഒപ്പ് വെക്കണമെന്ന് എബിവിപി ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലെ ഇടതുപക്ഷ സർക്കാരിന്റെ നിലപാടുകൾ വിദ്യാർത്ഥി വിരുദ്ധമാണെന്നാരോപിച്ചും സംഘടന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്.

ബന്ദിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, സ്കൂളുകളും കോളേജുകളും സർവകലാശാലകളും അടക്കം, പ്രവർത്തനത്തിൽ നിന്ന് ഒഴിവാകും. ഇതോടെ നാളെ പരീക്ഷകൾ, ക്ലാസുകൾ, മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ തടസ്സപ്പെടാൻ സാധ്യതയുണ്ട്.

എബിവിപി സമാധാനപരമായ രീതിയിൽ ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളും രക്ഷിതാക്കളും യാത്രാ പദ്ധതികൾ, പരീക്ഷകൾ തുടങ്ങിയ കാര്യങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

Leave a Reply