മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഫലത്തെ കുറിച്ച് പ്രതികരിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് യു.ഡി.എഫിന്റെ മുന്നേറ്റം മത വർഗീയതയുടെ സഹായത്തോടെയാണ് എന്ന് കുറ്റപ്പെടുത്തി. “ജമാഅത്തെ ഇസ്ലാമിയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച യു.ഡി.എഫ് ഇന്ന് ആ അപ്പം മധുരിക്കും, പക്ഷേ നാളെ കയ്ക്കും തീർച്ച” എന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം ജനവിധി ആയതായി അംഗീകരിച്ച റിയാസ്, എൽ.ഡി.എഫ്. ഉയര്‍ത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വോട്ടർമാരിൽ എത്താൻ എത്രത്തോളം സാധിച്ചു എന്നും പരിശോധിക്കുമെന്നും, തിരുത്തേണ്ടത് തിരുത്തുമെന്നും അറിയിച്ചു.
2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വോട്ടുകളേക്കാൾ നിലമ്പൂരിൽ ഇപ്പോൾ 37,000 വോട്ടുകളുടെ വർദ്ധനവുണ്ടായതിന്റെ പശ്ചാത്തലത്തിൽ, ഭരണവിരുദ്ധ വികാരം പ്രചരിപ്പിച്ചവർക്കെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു. ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ എതിരായ വിധിയാണെന്ന വാദങ്ങൾ തള്ളിക്കൊണ്ടാണ് റിയാസിന്റെ പ്രതികരണം.
