ഹൃദയാഘാതത്തെതുടർന്ന് തിങ്കളാഴ്ച രാത്രി (ജൂൺ 23) ലണ്ടനിലായിരുന്നു അന്ത്യം. കുറച്ചുകാലമായി ലണ്ടനിൽ താമസിച്ചു വരികയായിരുന്നു ദോഷി, 1979 മുതൽ 1983 വരെ ഇന്ത്യക്കുവേണ്ടി 33 ടെസ്റ്റ് മത്സരങ്ങളും 15 ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 114 വിക്കറ്റുകളും ഏകദിനത്തിൽ 22 വിക്കറ്റുകളും നേടിയിട്ടുണ്ട്.
ഗുജറാത്തിലെ രാജ്കോട്ടിലാണ് ദിലീപ് ദോഷി ജനിച്ചത്. സൗരാഷ്ട്ര, ബംഗാൾ ടീമുകൾക്കായും ഇംഗ്ലണ്ടിലെ വാര്‍വിക്ഷെയർ, നോട്ടിംഗ്ഹാംഷയർ കൗണ്ടികൾക്കായും അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചു. 32-ാം വയസ്സിലാണ് ടെസ്റ്റ് അരങ്ങേറ്റം; ആദ്യ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അദ്ദേഹം ശ്രദ്ധേയനായത്.
ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഇടംകൈ സ്പിന്നർമാരിലൊരാളായ ദോഷിയുടെ നിര്യാണത്തിൽ ക്രിക്കറ്റ് ലോകം അനുശോചനം രേഖപ്പെടുത്തി.
