You are currently viewing കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര: സർക്കാർ പ്രഖ്യാപനം

കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര: സർക്കാർ പ്രഖ്യാപനം

കേരളത്തിലെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി മുതൽ സൗജന്യ യാത്ര അനുവദിക്കും.

ഒരുമാസം പരമാവധി 25 തവണയാണ് സൗജന്യ യാത്ര അനുവദിക്കുക. നേരത്തെ കൺസഷൻ കാർഡ് നൽകിയിരുന്നു. അതിന് 150 രൂപയായിരുന്നു ചാർജ്. ഇതിന് ചാർജ് ഉണ്ടാവില്ല എന്നു മാത്രമല്ല ചിപ്പ് ഉള്ള കാർഡ് ആണ് ഇത്തവണ നൽകുന്നത്.

ഒരു വിദ്യാർത്ഥിക്ക് ഒരു റൂട്ട് മാത്രമാണ് അനുവദിക്കുക. ഒന്നിലധികം ബസ് മാറി കയറിയിട്ടാണ് സ്കൂളിൽ എത്തുന്നത് എങ്കിൽ മുഴുവൻ റൂട്ടിലേക്ക് ആണ് കാർഡിൽ പ്രോഗ്രാം ചെയ്തു നൽകുക.

Leave a Reply