You are currently viewing കെഎസ്ആർടിസി ബസ്സ് ഇടിച്ച് കൊല്ലം പറവൂർ സ്വദേശികളായ ദമ്പതികൾ മരിച്ചു

കെഎസ്ആർടിസി ബസ്സ് ഇടിച്ച് കൊല്ലം പറവൂർ സ്വദേശികളായ ദമ്പതികൾ മരിച്ചു

കൊല്ലം: ദേശീയപാതയിൽ വെയിലൂരിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ കൊല്ലം പരവൂർ സ്വദേശികളായ ദമ്പതികൾ ദാരുണമായി മരിച്ചു. കൊല്ലം പരവൂർ കുനയിൽ സുലോചന ഭവനിൽ ശ്യാം ശശിധരൻ (58), ഭാര്യ ഷീന (51) എന്നിവരാണ് മരണപ്പെട്ടത്.

അറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ മകളെ കാണാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിർദിശയിൽ വന്ന ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

ഗുരുതരമായി പരുക്കേറ്റ ദമ്പതികളെ ആദ്യം കല്ലമ്പലത്തെ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായിരുന്നു ശ്യാം ശശിധരൻ.
മക്കൾ: ലോപ, ലിയ. മരുമകൻ: അച്ചു സുരേഷ്.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply