ഇന്നിംഗ്‌സ് വിജയത്തോടെ ബംഗാൾ രഞ്ജി ട്രോഫി ക്വാർട്ടറിൽ പ്രവേശിച്ചു
ഹരിയാനയ്‌ക്കെതിരെ നേടിയ
ഇന്നിംഗ്‌സ് ജയം ബംഗാളിനെ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ എത്തിച്ചു.
രണ്ടാം ഇന്നിംഗ്‌സിൽ 51 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തി , മാച്ചിൽ മൊത്തം 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആകാശ് ദീപ് മികച്ച പ്രകടനമാണ് നടത്തിയത്.
ലാഹ്‌ലിയിലെ ചൗധരി ബൻസി ലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ ഹരിയാനയ്‌ക്കെതിരെ ഇന്നിംഗ്‌സിനും 50 റൺസിനും ജയിച്ച ബംഗാൾ രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
മുകേഷ് കുമാർ (3/62), ഇഷാൻ പോറൽ (2/42) എന്നിവരും ഹരിയാനക്കെതിരെ മികച്ച പ്രകടനം കാഴ്ച്ച വച്ചു, ഫോളോ ഓണ് നടത്തിയ ഹരിയാന അവരുടെ രണ്ടാം ഇന്നിംഗ്‌സിൽ വെറും 206 ന് പുറത്തായി. ആദ്യ ഇന്നിംഗ്‌സിൽ അവർക്ക് 163 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
അനുസ്തുപ് മജുംദാറിന്റെ 145 റൺസിന്റെ പിൻബലത്തിൽ ബംഗാൾ ഒന്നാം ഇന്നിംഗ്‌സിൽ 419 റൺസിന്റെ കൂറ്റൻ സ്‌കോർ നേടി.
നാല് ജയവും രണ്ട് സമനിലയുമായി ആറ് കളികളിൽ നിന്ന് 32 പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് തുടരാൻ ഈ വിജയം സഹായിച്ചു. ചൊവ്വാഴ്ച ഈഡൻ ഗാർഡൻസിൽ ആരംഭിക്കുന്ന ഒഡീഷയ്‌ക്കെതിരായ ലീഗ് മത്സരം ഇനി അവശേഷിക്കുന്നുണ്ടു