അമേരിക്കൻ സെനറ്റ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ “വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ” എന്ന നിയമനിർമ്മാണം കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തോടെ പാസാക്കി. 50-50 എന്ന സമനില വോട്ടിലാണ് ബിൽ സെനറ്റിൽ പാസായത് .വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നിർണായകമായ ടൈബ്രേക്കിംഗ് വോട്ട് രേഖപ്പെടുത്തി. മൂന്ന് റിപ്പബ്ലിക്കൻ സെനറ്റർമാർ—സൂസൻ കോളിൻസ് (മെയിൻ), തോം ടില്ലിസ് (നോർത്ത് കരോലിന), റാൻഡ് പോൾ (കെൻറ്റക്കി)—ഡെമോക്രാറ്റുകൾക്ക് ഒപ്പം ബിലിന് എതിരായി വോട്ടുചെയ്തു.
ബില്ലിന്റെ പ്രധാന ഘടകങ്ങൾ:
– $4.5 ട്രില്യൺ ഡോളർ നികുതി ഇളവ്: 2017ലെ ട്രംപ് ടാക്‌സ് നിരക്കുകൾ സ്ഥിരമാക്കുകയും, ടിപ്പുകൾക്ക് മേൽ ടാക്‌സ് ഒഴിവാക്കുകയും ഉൾപ്പെടുന്നു.
$1.2 ട്രില്യൺ ഡോളറിന്റെ ചെലവ് വെട്ടി കുറയ്ക്കും: പ്രധാനമായും മെഡിക്കെയ്ഡ്, ഫുഡ് സ്റ്റാംപ് പോലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളിലാണ് ഈ കുറവ്, 1.2 കോടി പേർക്ക് ആരോഗ്യ ഇൻഷുറൻസ് നഷ്ടമാകാൻ സാധ്യത.
ഹരിത ഊർജ്ജ നികുതി ഇളവുകൾ പിൻവലിക്കൽ: കാറ്റ്-സോളാർ പദ്ധതികൾക്ക് ബാധകമായ ഇളവുകൾ കുറയാം.
അതിർത്തി സുരക്ഷയും കുടിയേറ്റ നിരീക്ഷണവും: അതിർത്തി സുരക്ഷയ്ക്കും കുടിയേറ്റ വിരുദ്ധ നടപടികൾക്കും $350 ബില്ല്യൺ അധികം.
ഫെഡറൽ ബജറ്റിൽ അടുത്ത 10 വർഷം കൊണ്ട് കുറഞ്ഞത് $3 ട്രില്യൺ ഡോളർ അധിക ചെലവ് ഉണ്ടാകുമെന്ന് കോൺഗ്രസ് ബജറ്റ് ഓഫീസ് കണക്കാക്കുന്നു.
ബിൽ ഇനി പ്രതിനിധി സഭയിലേക്ക് തിരിച്ചുപോകും. അവിടെ റിപ്പബ്ലിക്കൻ ഭൂരിപക്ഷം കുറവായതിനാൽ, ബില്ലിന് അംഗീകാരം ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും. ചില റിപ്പബ്ലിക്കൻ അംഗങ്ങൾ കടുത്ത ചെലവ് കുറയ്ക്കലും അധിക ചെലവുകളും ചോദ്യം ചെയ്തിട്ടുണ്ട്. ജൂലൈ 4-നുള്ളിൽ ബിൽ പാസാക്കാൻ ശ്രമം തുടരുകയാണ്, പക്ഷേ പാർട്ടി ഭിന്നതയും ഡെമോക്രാറ്റുകളുടെ ശക്തമായ എതിര്‍പ്പും അത് വൈകിക്കാനോ തടയാനോ സാധ്യതയുണ്ട്.
