You are currently viewing സപ്ലൈകോ സബ്സിഡി ഇനത്തിൽ വിതരണം ചെയ്യുന്ന ശബരി കെ-റൈസിന്റെ അളവ് കൂട്ടി.

സപ്ലൈകോ സബ്സിഡി ഇനത്തിൽ വിതരണം ചെയ്യുന്ന ശബരി കെ-റൈസിന്റെ അളവ് കൂട്ടി.

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ സബ്സിഡി ഇനത്തിൽ വിതരണം ചെയ്യുന്ന ശബരി കെ-റൈസിന്റെ അളവ് ജൂലൈ 2025 മുതൽ അഞ്ചു കിലോയിൽ നിന്ന് എട്ട് കിലോയാക്കി വർദ്ധിപ്പിച്ചു. പുതിയ തീരുമാനപ്രകാരം, ഓരോ റേഷൻ കാർഡ് ഉടമയ്ക്കും മാസത്തിൽ 8 കിലോ കെ-റൈസ് ലഭിക്കും. ഇതിന് പുറമേ, പച്ചരി ഉൾപ്പെടെ ആകെ 10 കിലോ അരി സബ്സിഡി നിരക്കിൽ വിതരണം ചെയ്യും.

ഒരു മാസത്തിൽ രണ്ട് തവണയായി ഈ അരി വിതരണം ചെയ്യും. നേരത്തെ പരമാവധി 5 കിലോ കെ-റൈസും ബാക്കി 5 കിലോ പച്ചരിയുമായിരുന്നു ഒരു കാർഡിന് ലഭിച്ചിരുന്നത്. കെ-റൈസ് എന്നത് മട്ട, ജയ, കുറുവ എന്നിവയിൽ ഏതെങ്കിലും അരിയാണ്.ശരാശരി 45 ലക്ഷം കാർഡ് ഉടമകൾ  സപ്ലൈകോ സബ്സിഡി അരി വാങ്ങുന്നതായി കണക്കാക്കപ്പെടുന്നു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് കെ-റൈസ് അളവ് വർദ്ധിപ്പിച്ചത്

Leave a Reply