ബാഴ്സലോണയിലേക്ക് ട്രാൻസ്ഫർ ചെയ്യുമെന്ന് ശക്തമായ അഭ്യൂഹങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ, വില്യംസ് ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിച്ചുവെന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു. പുതിയ കരാറിന്റെ ഭാഗമായി അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് 50% വർദ്ധിപ്പിച്ച് ഏകദേശം 90 മില്യൺ യൂറോയാക്കി ഉയർത്തിയിട്ടുണ്ട്
“എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയമാണ്. ഞാൻ എന്റെ വീടായ ഈ ക്ലബ്ബിൽ തന്നെ തുടരാൻ ആഗ്രഹിച്ചു,” എന്നാണ് വില്യംസ് ക്ലബ്ബിന്റെ പ്രഖ്യാപന വീഡിയോയിൽ പറഞ്ഞത്.
2021-ൽ വെറും 18-ാം വയസ്സിൽ അത്ത്ലറ്റിക് ക്ലബ്ബിൽ അരങ്ങേറ്റം കുറിച്ച വില്യംസ്, കഴിഞ്ഞ സീസണിൽ 31 ഗോളുകൾ നേടി ക്ലബ്ബിന്റെ പ്രധാന താരമായി മാറിയിരുന്നു. സ്പെയിനിനായി യൂറോ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹം, ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ബാഴ്സലോണയിലേക്കുള്ള ചർച്ചകൾ ക്ലബ്ബിന്റെ രജിസ്ട്രേഷൻ പ്രശ്നങ്ങൾ കാരണം മുടങ്ങിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു വില്യംസിന്റെ ഈ തീരുമാനം അത്ത്ലറ്റിക് ക്ലബ്ബിന്റെ ഭാവിക്ക് വലിയ ശുഭപ്രതീക്ഷകൾ നൽകുന്നു
