You are currently viewing ഇന്ത്യയിലെ ആദ്യത്തെ നാസൽ (Nasal) കൊവിഡ് വാക്സിൻ ജനുവരി 26ന് പുറത്തിറക്കും

ഇന്ത്യയിലെ ആദ്യത്തെ നാസൽ (Nasal) കൊവിഡ് വാക്സിൻ ജനുവരി 26ന് പുറത്തിറക്കും

ആഭ്യന്തര വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് തങ്ങളുടെ ഇൻട്രാനാസൽ കൊവിഡ്-19 വാക്‌സിൻ iNCOVACC ജനുവരി 26-ന് ഇന്ത്യയിൽ പുറത്തിറക്കുമെന്നു കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണ എല്ല ശനിയാഴ്ച പറഞ്ഞു.

ഇതു കൂടാതെ കന്നുകാലികളിലെ ത്വക്ക് രോഗത്തിനുള്ള ഹോം ഗ്രൗൺ വാക്സിൻ, ലംപി-പ്രോവാക്ഇൻഡ് അടുത്ത മാസം പുറത്തിറക്കാൻ പദ്ധതി ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.ഭോപ്പാലിൽ നടന്ന ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു എല്ല.

“ഞങ്ങളുടെ നാസൽ വാക്സിൻ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ ഔദ്യോഗികമായി പുറത്തിറക്കും,” മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സംഘടിപ്പിച്ച ഐഐഎസ്എഫിന്റെ വിഭാഗമായ ‘ഫേസ് ടു ഫെയ്സ് വിത്ത് ന്യൂ ഫ്രോണ്ടിയർ ഇൻ സയൻസ്’ ൽ പങ്കെടുത്ത് എല്ല പറഞ്ഞു.

Leave a Reply