You are currently viewing ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ പോസ്റ്റർ പുറത്തിറങ്ങി: സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണം

‘ബാറ്റിൽ ഓഫ് ഗാൽവാൻ’ പോസ്റ്റർ പുറത്തിറങ്ങി: സോഷ്യൽ മീഡിയയിൽ വലിയ സ്വീകരണം

ബോളിവുഡ് താരമായ സൽമാൻ ഖാന്റെ പുതിയ ചിത്രമായ ‘ബാറ്റിൽ ഓഫ് ഗാൽവാൻ”ൻ്റെ പുറത്തിറങ്ങി. പോസ്റ്റർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. സൽമാൻ ഖാനെ രക്തക്കറയുള്ള മുഖത്തോടെ ശക്തമായ ഭാവത്തോടെ കൂടിയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. 2020-ലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ-ചൈനീസ് സൈനികർ തമ്മിൽ നടന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം.

അപൂർവ ലക്ഷ്യ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്നു. യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികരുടെ ധൈര്യവും ത്യാഗവും അനുസ്മരിപ്പിക്കുന്നതാണ് ഈ ചിത്രം. പോസ്റ്റർ റിലീസിനെ തുടർന്ന് ചിത്രം സംബന്ധിച്ച പ്രതീക്ഷകളും ആരാധകരിൽ ഉയർന്നിട്ടുണ്ട്.

ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക ലുക്ക് പുറത്തുവന്നതോടെ ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ ഇന്ത്യൻ സിനിമയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.

Leave a Reply