കടലൂർ: തമിഴ്നാട്ടിലെ കടലൂരിന് സമീപം സെമ്മങ്കുപ്പത്ത് ഇന്ന് രാവിലെ സംഭവിച്ച ദാരുണ അപകടത്തിൽ സ്കൂൾ വാനിൽ യാത്ര ചെയ്ത മൂന്ന് കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു . പുലർച്ചെ ഏകദേശം 7.45 ഓടെയാണ് അപകടം സംഭവിച്ചത്. വിദ്യാർത്ഥികളെ കടലൂരിലെ ഒരു സ്കൂളിലേക്ക് കൊണ്ടുപോകുകയായിരുന്ന വാൻ. കടലൂർ–അലപ്പാകം ഇടയിലുള്ള സെമ്മങ്കുപ്പം ഭാഗത്തെ 170-ാമത്തെ ലെവൽ ക്രോസിംഗിൽ ആണ് അപകടം നടന്നത്
വില്ലുപ്പുറം–മയിലാട്തുരൈ പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ 56813) ആണ് സ്കൂൾ വാനുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ 2 കുട്ടികൾ സംഭവം സ്ഥലത്തു മരണപ്പെട്ടു. . ഡ്രൈവറുടെയും മറ്റ് അഞ്ച് മുതൽ ആറ് കുട്ടികളുടെയും നില ഗുരുതരമാണ്. അടുത്തുള്ള കടലൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അവരെ മാറ്റി.
പ്രാഥമിക അന്വേഷണങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, ഗേറ്റ് കീപ്പർ ഗേറ്റ് അടയ്ക്കാൻ തുടങ്ങുമ്പോഴാണ് ഡ്രൈവർ വാൻ മുന്നോട്ട് നീക്കിയത്. സ്കൂളിൽ നേരത്തെ എത്തിച്ചേരുവാൻ ഉള്ള തിടുക്കത്തിൽ ഡ്രൈവർ ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുകയും,ഗേറ്റ് കീപ്പർ അത് അനുവദിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. അപകടത്തിനുശേഷം ട്രെയിൻ വാനെ ഏകദേശം 50 മീറ്റർ ദൂരത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. വാൻ പൂർണമായും തകർന്ന നിലയിലാണ്.
ഗേറ്റ് കീപ്പറെ സേവനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രിയായ എം.കെ. സ്റ്റാലിൻ അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായവും പ്രഖ്യാപിച്ചു.
