You are currently viewing കോന്നി പാറമട ദുരന്തം: അജയ് കുമാർ റായിയുടെ മൃതദേഹം പുറത്തെടുത്തു

കോന്നി പാറമട ദുരന്തം: അജയ് കുമാർ റായിയുടെ മൃതദേഹം പുറത്തെടുത്തു

പത്തനംതിട്ട: കോന്നി പയ്യാനമൺ ചെങ്ങളത്ത് പാറമടയിൽ ഉണ്ടായ അപകടത്തിൽ പെട്ട ജാർഖണ്ഡ് സ്വദേശി അജയ് കുമാർ റായിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്തു. പാറക്കട്ടകൾ എക്സകവേറ്ററിന്റെ പിന്‍വശത്തേക്ക് നീക്കിയ ശേഷം കാബിനിനുള്ളിൽ കുടുങ്ങിക്കിടന്ന നിലയിലായാണ് മൃതദേഹം കണ്ടെത്തിയത്.

ഫയർഫോഴ്‌സ് സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ് അംഗങ്ങളായ ജിത്തു, അമൽ, ദിനുമോൻ എന്നിവരാണ് റോപ്പിന്റെ സഹായത്തോടെ താഴെ ഇറങ്ങി മൃതദേഹം പുറത്തെടുത്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയാണ് പാറ ഇടിഞ്ഞുണ്ടായ അപകടം നടന്നത്. അതിൽ രണ്ട് പേർ പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങി. ഒഡീഷ സ്വദേശി മഹാദേവ് പ്രതാപിന്റെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.

എക്സകവേറ്റർ ഉപയോഗിച്ച് പൊട്ടിച്ച പാറ നീക്കുന്നതിനിടെ,  അറുപതടി ഉയരത്തിൽ നിന്നുള്ള കല്ലുകൾ എക്സകവേറ്ററിനു മുകളിലേക്ക് പതിയുകയായിരുന്നു. ഈ വാഹനത്തിലുണ്ടായിരുന്നതാണ് അജയ് കുമാർ റായിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകനും.

Leave a Reply