കൊല്ലം: എം സി റോഡിൽ ഏനാത്ത് മിസ്പാ ദന്താശുപത്രിയ്ക്ക് സമീപം റോഡിലൂടെ നടന്നു പോകവെ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കൂടെ ഉണ്ടായിരുന്ന ബന്ധുവും കൈകുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു.
ദേശക്കല്ലുംമുട് കൈമളഴികത്ത് കിഴക്കേതിൽ അശോകൻ മേശിരിയുടെ മകൾ ഐശ്വര്യ (23) ആണ് മരിച്ചത്. ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എതിർ ദിശയിൽ നിന്നും വന്ന മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് ഇടിച്ചതായിരുന്നു അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
