ഈ വർഷത്തെ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം ഫർസാന യുടെ ‘എൽമ’എന്ന നോവലിൽ ലഭിച്ചു.ഇരുപത്തിഅയ്യായിരത്തിഅൻപത്തിരണ്ടു രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ഡോ. ജോർജ് ഓണക്കൂർ, എം ജി കെ നായർ, ചവറ കെ എസ് പിള്ള എന്നിവരടങ്ങിയ വിധിനിർണയ സമിതി ആണ് വിജയിയെ പ്രഖ്യാപിച്ചത്.
നൂറനാട് ഹനീഫ് ചരമവാർഷിക ദിനമായ ഓഗസ്റ്റ് 5നു കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ കൊല്ലത്തു പുരസ്കാരം വിതരണം ചെയ്യും.
