You are currently viewing തെരുവ് നായ കുറുകെ ചാടി ഓട്ടോറിക്ഷയിൽ ഇടിച്ചതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

തെരുവ് നായ കുറുകെ ചാടി ഓട്ടോറിക്ഷയിൽ ഇടിച്ചതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

മലപ്പുറം മങ്കട കർക്കിടകത്ത് തെരുവ് നായ കുറുകെ ചാടി ഓട്ടോറിക്ഷയുടെ മുൻവശത്ത് ഇടിച്ചതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ ദാരുണമായി മരിച്ചു. വെള്ളില സ്വദേശി നൗഫൽ ആണ് മരിച്ചത്.

ഇന്ന് രാവിലെയായിരുന്നു അപകടം. തെരുവ് നായയുടെ ഇടിയോടെ ഓട്ടോറിക്ഷ മറിഞ്ഞു, യാത്രക്കാർക്ക് പരിക്കേറ്റു, എന്നാൽ ഡ്രൈവർ തലയടിച്ച് വീണതിനെ തുടർന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Leave a Reply