2028 ഒളിമ്പിക്‌സിനായി ഐസിസി പുരുഷന്മാർക്കും വനിതകൾക്കുമായി ആറ് ടീമുകളുടെ ടി20 മത്സരം ശുപാർശ ചെയ്തു
പ്രധാന അന്താരാഷ്ട്ര കായിക ഇനങ്ങളിലേക്ക് ക്രിക്കറ്റിനെ എത്തിക്കാനുള്ള ശ്രമത്തിൽ, ലോസ് ഏഞ്ചൽസ് ഒളിമ്പിക് ഗെയിംസ് സംഘാടക സമിതിയിലേക്ക് (LA28) സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ആറ് ടീമുകളുടെ ടി20 മത്സരങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ശുപാർശ ചെയ്തു
ഈ വർഷം ഒക്ടോബറിൽ മുംബൈയിൽ നടക്കുന്ന ഐഒസി സെഷനിൽ ഇവയ്ക്ക് അംഗീകാരം ലഭിക്കും.
ഒരു ലോക ചാമ്പ്യൻഷിപ്പിനു അനുസ്രതമായും ഹ്രസ്വകാല ദൈർഘ്യമുള്ളതും, കാഴ്ചക്കാരുടെ ലഭ്യതയും കണക്കിലെടുത്തു കൊണ്ടുള്ള
ഒരു ഫോർമാറ്റ് ആയിരിക്കണമെന്ന് LA28 ഉം IOC യും ICC യെ അറിയിച്ചതിനാൽ T20 ഫോർമാറ്റായി നിർദ്ദേശിക്കപ്പെട്ടു.
‘ഒളിമ്പിക് അജണ്ട 2020+5’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഐഒസി ആവിഷ്‌കരിച്ച ചെലവ് നിയന്ത്രണ നയത്തെ തുടർന്നാണ് ഐസിസി ആറ് ടീമുകളുടെ ഇവന്റുകൾ ശുപാർശ ചെയ്യുന്നതിന്റെ പ്രധാന കാരണം.
കൂടാതെ, നിർദിഷ്ട മത്സരത്തിന്റെ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും മുൻനിര കായികതാരങ്ങൾ മാത്രമേ പങ്കെടുക്കാവൂ എന്നും LA28 ഐസിസിയെ അറിയിച്ചു. പുരുഷ-സ്ത്രീ വിഭാഗത്തിൽ നിന്നുള്ള മികച്ച ആറ് ടീമുകളെ മാത്രമേ മത്സരിക്കാൻ അനുവദിക്കൂ എന്നും തിരുമാനിച്ചു.