You are currently viewing ലോസ് ഏഞ്ചൽസിനു സമീപം മോണ്ടെറി പാർക്കിൽ നടന്ന വെടിവയ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു

ലോസ് ഏഞ്ചൽസിനു സമീപം മോണ്ടെറി പാർക്കിൽ നടന്ന വെടിവയ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു

ലോസ് ഏഞ്ചൽസിനു സമീപം മോണ്ടെറി പാർക്കിൽ നടന്ന വെടിവയ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു

ആയിരക്കണക്കിന് ആളുകളെ ആകർഷിച്ച ചാന്ദ്ര പുതുവത്സര ആഘോഷത്തെത്തുടർന്ന് ലോസ് ഏഞ്ചൽസിന് സമീപമുള്ള മോണ്ടേറി പാർക്ക് നഗരത്തിൽ ശനിയാഴ്ച വൈകീട്ട് നടന്ന വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.

രാത്രി 10:22 നാണ് വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തത്. മോണ്ടെറി പാർക്കിലെ ഗാർവി അവനുവിലെ ഒരു ബിസിനസ്സിലാണ് വെടിവയ്പുണ്ടായത്. വെടിവച്ചയാൾ ഒരു പുരുഷനാണെന്നും സ്ഥലത്ത് നിന്നു രക്ഷപെട്ടതായും പോലീസ് പറഞ്ഞു.

ലോസ് ആഞ്ചലസ് നിന്ന് ഏകദേശം 10 മൈൽ (16 കിലോമീറ്റർ) അകലെയുള്ള വലിയ ഏഷ്യൻ ജനസംഖ്യയുള്ള ഏകദേശം 60,000 ആളുകളുള്ള ഒരു നഗരമാണ് മോണ്ടേറി പാർക്ക്.

ദക്ഷിണ കാലിഫോർണിയയിലെ ഏറ്റവും വലിയ ചാന്ദ്ര പുതുവത്സര പരിപാടികളിലൊന്നായ രണ്ട് ദിവസത്തെ ഉത്സവത്തിന്റെ തുടക്കമായിരുന്നു ശനിയാഴ്ച.

Leave a Reply