കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് കെ എസ് ഇ ബിയുടെ സമാശ്വാസ ധന സഹായമായ 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
ശ്രീ.കോവൂർ കുഞ്ഞുമോൻ, MLA, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, ബന്ധു മിത്രാദികൾ, പ്രദേശവാസികൾ, KSEBL നെ പ്രതിനിധീകരിച്ച് ശ്രീ.ബിജു RR, ചീഫ് എൻജിനീയർ (വിതരണ വിഭാഗം – സൗത്ത്), ശ്രീ സോണി, ഡപ്യൂട്ടി ചീഫ് എൻജിനീയർ, കൊല്ലം, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.
