You are currently viewing മിഥുനിന് എന്‍.സി.സി.യുടെ ആദരാഞ്ജലി

മിഥുനിന് എന്‍.സി.സി.യുടെ ആദരാഞ്ജലി

തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വൈദ്യുതി ഷോക്കേറ്റ് മരണപ്പെട്ട എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുനിന് എന്‍.സി.സി. കൊല്ലം ഗ്രൂപ്പ് ആദരാഞ്ജലി അര്‍പ്പിച്ചു. എന്‍.സി.സി.യില്‍ ചേരാനുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ മിഥുന്‍ പൂര്‍ത്തിയാക്കിയിരുന്നു.

എന്‍.സി.സി. ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജി. സുരേഷിന്റെ നിര്‍ദ്ദേശപ്രകാരം ഏഴ് കേരള ബറ്റാലിയന്‍ എന്‍.സി.സി.യുടെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ രമേഷ് സിംഗും സംഘവും  പുഷ്പാര്‍ച്ചന നടത്തി മിഥുനിന് ആദരാഞ്ജലി അര്‍പ്പിച്ചു.

Leave a Reply