You are currently viewing ബേപ്പൂര്‍ തുറമുഖ കപ്പല്‍ ചാനലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും.

ബേപ്പൂര്‍ തുറമുഖ കപ്പല്‍ ചാനലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും.

ബേപ്പൂര്‍ തുറമുഖ കപ്പല്‍ ചാനലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം കൈക്കൊണ്ടു.
കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയില്‍ നിന്നുമുള്ള 50% ധനസഹായം കൂടി നേടി പ്രവര്‍ത്തികള്‍ ഉടനടി ഏറ്റെടുക്കുവാൻ യോഗത്തിൽ നിര്‍ദേശം നല്‍കി. പദ്ധതിക്ക്  കേന്ദ്ര സഹായം താമസിച്ചാല്‍ കിഫ്ബി ഫണ്ട് ഇതിനായി ലഭ്യമാക്കുന്ന വിഷയം പരിശോധിക്കും.  തുറമുഖത്തിനകത്തെ വെള്ളക്കെട്ട് മാറ്റുന്ന പ്രവര്‍ത്തി യുദ്ധകാലാടിസ്ഥത്തില്‍ തീര്‍ക്കുവാനും , തുറമുഖ തൊഴിലാളികളുടെ ലൈസന്‍സ് അവര്‍ക്ക് തൊഴിലെടുക്കുവാന്‍ വയ്യാത്ത സാഹചര്യത്തിൽ തങ്ങളുടെ ആശ്രിതര്‍ക്ക് നല്‍കുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കുവാനുള്ള മാരിടൈം ബോര്‍ഡിന്റെ തീരുമാനം തല്‍ക്കാലം മരവിപ്പിക്കുവാനും അംഗീകൃത ട്രേഡ് യൂണിയന്‍ നിര്‍ദേശിച്ചാല്‍ ആശ്രിതര്‍ക്ക് ഇത്തരത്തില്‍ ലൈസന്‍സ് കൈമാറ്റം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു .

നിര്‍ദേശ് പദ്ധതിക്കായി കേന്ദ്രസര്‍ക്കാരിന് നല്‍കിയ ചാലിയത്തെ സ്ഥലം പ്രസ്തുത പദ്ധതി നടപ്പിലാകാത്ത സാഹചര്യത്തില്‍ തിരിച്ചെടുക്കുന്ന നടപടി ഊര്‍ജ്ജിതപ്പെടുത്തുവാന്‍ തുറമുഖ സെക്രട്ടറിയെ യോഗം  ചുമതലപ്പെടുത്തി. പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിന് നല്‍കിയിട്ടുള്ള തുറമുഖ ഭൂമിയുമായി ബന്ധപ്പെട്ട വിഷയം വ്യവസായ വകുപ്പ് മന്ത്രിയുമായി പ്രത്യേകം ചര്‍ച്ച നടത്തുന്നതിനും തീരുമാനം എടുത്തു.  യോഗത്തില്‍  പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ,തുറമുഖ സെക്രട്ടറി, കേരളാ മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍, കേരളാ മാരിടൈം ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍, തുറമുഖ വകുപ്പ് ജോയിന്റ് സെക്രട്ടറി , ബേപ്പൂർ തുറമുഖത്തെ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.

Leave a Reply