തിരുവനന്തപുരം: അന്തരിച്ച കേരളത്തിന്റെ മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി ജൂലൈ 22 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഈ ദിവസത്തിൽ സർക്കാർ ഓഫീസുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾ എന്നിവക്കെല്ലാം അവധിയായിരിക്കും
ജൂലൈ 22 മുതൽ 3 ദിവസം കേരളം മുഴുവൻ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഈ ദുഃഖാചരണകാലയളവിൽ ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. കൂടാതെ സർക്കാർ തലത്തിൽ മറ്റ് ആഘോഷപരമായ പരിപാടികൾ ഒഴിവാക്കും.
