You are currently viewing ഗുജറാത്ത് തീരെ മുതൽ  വടക്കൻ കേരള തീരം വരെയുള്ള പ്രദേശങ്ങളിൽ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നു   കേരളത്തിൽ 5 ദിവസം വരെ മഴയ്ക്ക് സാധ്യത

ഗുജറാത്ത് തീരെ മുതൽ  വടക്കൻ കേരള തീരം വരെയുള്ള പ്രദേശങ്ങളിൽ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നു   കേരളത്തിൽ 5 ദിവസം വരെ മഴയ്ക്ക് സാധ്യത

ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയുള്ള പ്രദേശങ്ങളിൽ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്കൻ ഛത്തീസ്ഗഡിനും ജാർഖണ്ഡിനും മുകളിലായി തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും, ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിയോടെ ന്യൂനമർദമായി മാറാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരും. ഇന്ന്, ജൂലൈ 26ന് അതിശക്തമായ മഴയ്ക്കും, ജൂലൈ 26 മുതൽ 30 വരെ വ്യാപകമായ ശക്തമായ മഴയ്ക്കുമാണ് സാധ്യത. അതോടൊപ്പം തന്നെ ഇന്ന് മുതൽ 27 വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

Leave a Reply