You are currently viewing കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ: ചൂട്ടാട്ട് കടലിൽ ഫൈബർ ബോട്ട് അപകടത്തിൽ പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്നാട് പുത്തുന്തറ സ്വദേശിയായ ആന്റണി ആണ് മരിച്ചത്. പയ്യന്നൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടാണ് മരിക്കുന്നത്

ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടം നടന്നത്. മണൽതിട്ടയിലിടിച്ചതിനാൽ ഫൈബർ ബോട്ട് മറിഞ്ഞു. അപകടസമയത്ത് ബോട്ടിൽ എട്ട് തൊഴിലാളികളുണ്ടായിരുന്നു. ഇവരിൽ അഞ്ച് പേർ നീന്തി രക്ഷപ്പെടുകയും മറ്റുള്ള മൂന്നു പേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ആന്റണിയെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.

അപകടത്തിൽ സെൽവ ആന്റണി, ലേല അടിമൈ എന്നിവരും പരുക്കുകളോടെ ചികിത്സയിലാണ്. അപകടമുണ്ടായത് അഴീക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടിനാണ്.

Leave a Reply