You are currently viewing തിരുവന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ബന്ധുക്കളില്ലാതെ കഴിയുന്ന 25 പേരെ പുനരധിവസിപ്പിച്ചു

തിരുവന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ബന്ധുക്കളില്ലാതെ കഴിയുന്ന 25 പേരെ പുനരധിവസിപ്പിച്ചു

തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് അസുഖം ഭേദമായിട്ടും ബന്ധുക്കൾ ഏറ്റെടുക്കാനില്ലാതെ കഴിയുകയായിരുന്ന 25 പേരെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിൽ പുനരധിവസിപ്പിച്ചതായി സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു.

വയോരക്ഷാ പദ്ധതിയുടെ ഭാഗമായി കിടപ്പുരോഗികളായ 21 പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടുന്ന ഇവരെ, സാമൂഹ്യനീതിവകുപ്പ് ഗാന്ധിഭവൻ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ചിലർക്കു സ്വന്തം പേരുപോലും ഓർക്കാനാകാത്ത അവസ്ഥയിലായിരുന്നു; പലരും അന്യസംസ്ഥാനക്കാരും ബന്ധുവിവരങ്ങൾ ഇല്ലാത്തവരുമാണ്.

വയോജനങ്ങളും കിടപ്പുരോഗികളുമായ ആശുപത്രികളിൽ ഒഴിവാക്കപ്പെട്ടവരെ സംരക്ഷിക്കാൻ സമൂഹനീതി വകുപ്പ് “വയോസാന്ത്വനം” പദ്ധതി നടപ്പാക്കുകയാണ്. സന്നദ്ധസംഘടനകളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഗാന്ധിഭവൻ പോലുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലേക്കാണ് ഇത്തരം പുനരധിവസനം നടത്തുന്നത്.
അസുഖം ഭേദമായ ശേഷം ആശുപത്രിയിൽ തുടരുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ, സമഗ്ര പുനരധിവസനമാണ് സർകാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി മുൻവർഷങ്ങളിലായി ഒ.സി.ബി.യുടെ കീഴിലുള്ള വിവിധ ക്ഷേമസ്ഥാപനങ്ങൾ നിരവധി വയോജനങ്ങളെ ഏറ്റെടുത്തിട്ടുണ്ട്. ആ പട്ടികയിൽ മുൻതൂക്കം പുലർത്തുന്നത് പത്തനാപുരത്തെ ഗാന്ധിഭവനാണ്.

Leave a Reply