You are currently viewing അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കും ,വിഷയം ആരും രാഷ്ട്രീയവൽക്കരിക്കരുത് :രാജീവ് ചന്ദ്രശേഖർ

അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കും ,വിഷയം ആരും രാഷ്ട്രീയവൽക്കരിക്കരുത് :രാജീവ് ചന്ദ്രശേഖർ

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെയും താൻ ഈ വിഷയത്തിൽ ബന്ധപ്പെട്ടതായി ചന്ദ്രശേഖർ വ്യക്തമാക്കി. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമെന്ന് അവർ തനിക്ക് ഉറപ്പു നൽകിയതായി ചന്ദ്രശേഖർ പറഞ്ഞു.ജാമ്യത്തിനായി സംസ്ഥാന സർക്കാർ എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങൾ ഇതിനെ രാഷ്ട്രീയമായി കാണുന്നില്ല. ആരും ഇത് രാഷ്ട്രീയവൽക്കരിക്കരുത്. സഹായം ആവശ്യമെങ്കിൽ  ഞങ്ങൾ ചെയ്യും – അത് മതം, വോട്ട്, രാഷ്ട്രീയം നോക്കിയല്ല,” അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഢ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ മതപരിവർത്തന വിഷയങ്ങളിൽ അത്യന്തം സെൻസിറ്റീവായ പ്രദേശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply