You are currently viewing സേലം ഡിവിഷനിലെ എഞ്ചിനീയറിംഗ് ജോലികൾ കാരണം ട്രെയിൻ സർവീസുകൾ വഴി തിരിച്ചുവിടും

സേലം ഡിവിഷനിലെ എഞ്ചിനീയറിംഗ് ജോലികൾ കാരണം ട്രെയിൻ സർവീസുകൾ വഴി തിരിച്ചുവിടും

തിരുവനന്തപുരം: സേലം ഡിവിഷനിലെ എഞ്ചിനീയറിംഗ് ജോലികൾ കാരണം ഏതാനം ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു. 2025 ഓഗസ്റ്റിൽ ഇനിപ്പറയുന്ന ട്രെയിൻ സർവീസുകളെ ഇത് ബാധിക്കും:

ഓഗസ്റ്റ് 8, 10, 15, 17 തീയതികളിൽ രാവിലെ 09:10 ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12678 എറണാകുളം ജങ്ഷൻ – കെഎസ്ആർ ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ്, കോയമ്പത്തൂരിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പ് ഒഴിവാക്കി പോഡനൂർ, ഇരുഗൂർ വഴി സർവീസ് നടത്തും. പോഡനൂരിൽ ഒരു അധിക സ്റ്റോപ്പ് അനുവദിക്കും.

 ആഗസ്റ്റ് 10, 17 തീയതികളിൽ രാവിലെ 06:00 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 13352 ആലപ്പുഴ – ധൻബാദ് എക്സ്പ്രസ്, കോയമ്പത്തൂർ വഴി പോഡനൂർ, ഇരുഗൂർ വഴി തിരിച്ചുവിടും. പോഡനൂരിൽ ഒരു അധിക സ്റ്റോപ്പ് അനുവദിക്കും

ആഗസ്റ്റ് 15 ന് ഉച്ചയ്ക്ക് 2:00 ന് പട്നയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22644 പട്ന – എറണാകുളം ജംഗ്ഷൻ എക്സ്പ്രസ്, കോയമ്പത്തൂരിൽ നിർത്തുന്നതിന് പകരം ഇരുഗൂർ, പോഡനൂർ റൂട്ടിൽ സഞ്ചരിക്കും. പോഡനൂരിൽ ഒരു അധിക സ്റ്റോപ്പ് അനുവദിക്കും.

 ആഗസ്റ്റ് 14 ന് രാത്രി 7:35 ന് ദിബ്രുഗഡിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22504 ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസ്, കോയമ്പത്തൂർ ഒഴിവാക്കി ഇരുഗൂർ, പോത്തനൂർ വഴി തിരിച്ചുവിടും. പോഡനൂരിൽ ഒരു അധിക സ്റ്റോപ്പ് അനുവദിക്കും.

യാത്രക്കാർ അവരുടെ യാത്രകൾ അതനുസരിച്ച് ആസൂത്രണം ചെയ്യാനും യാത്രയ്ക്ക് മുമ്പ് അപ്ഡേറ്റ് ചെയ്ത ഷെഡ്യൂളുകൾ പരിശോധിക്കാനും നിർദ്ദേശിക്കുന്നു.

Leave a Reply