പന്തളം മുടിയൂർക്കോണം ഇടത്തറ സ്വദേശി പ്രിൻസ് എബ്രഹാമിന്റെ മകനും ഒഐസി സബ് ഡീകൻനും ആയിരുന്ന റവ. ബ്രദർ എബ്രഹാം ഷിൻസ് എടത്തറ (28) വിനോദസഞ്ചാരത്തിനിടെ അപകടത്തിൽപ്പെട്ടു മരിച്ചു.
മഹാരാഷ്ട്രയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ലോണാവാലയിലെ 1500 അടി ഉയരമുള്ള പാറയിൽ നിന്നാണ് കാൽവഴുതി ഷിൻസ് വീണത്.
മൃതദേഹം തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിക്കുമെന്ന് കുടുംബം അറിയിച്ചു.
മാതാവ്: ഷൈനി എബ്രഹാം
സഹോദരൻ: റോഷിൻ
