ഛത്തീസ്ഗഢ് വിഷയത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി അറിയിക്കാൻ ക്രൈസ്തവ നേതാക്കൾ മാരാർജി ഭവനിലെത്തി. വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത വേദിയായ ആക്ട്സിന്റെ പ്രതിനിധികളാണ് ബി.ജെ.പി നേതാവിനെ സന്ദർശിച്ചത്.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ (മാർത്തോമാ സഭ), റവ. ഷെറിൻ ദാസ് (സി.എസ്.ഐ), ലെഫ്റ്റനൻറ് കേണൽ സാജു ദാനിയൽ, ലെഫ്. കേണൽ സ്നേഹദീപം (സാൽവേഷൻ ആർമി), ഡെന്നിസ് ജേക്കബ് (കെ.എം.എഫ് പെന്തക്കോസ്ത് ചർച്ച്), റവ. ബി.ടി. വറുഗീസ്, റവ. യേശുദാസൻ എന്നിവർ ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി
