കണ്ണൂർ ജില്ലയിലെ തലശ്ശേരി നിയോജകമണ്ഡലത്തിലെ കൊടുവള്ളി റെയിൽവേ മേൽപാലം ഓഗസ്റ്റ് 12 ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നാടിന് സമർപ്പിക്കും.. ദേശീയപാതയിൽ കൊടുവള്ളിയിൽ വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും യാത്രാക്ലേശവുമാണ് മേൽപാലം വരുന്നതോടെ പരിഹരിക്കപ്പെടുന്നത്.
36.37 കോടി രൂപ ചെലവഴിച്ച് കൊടുവള്ളിയിൽനിന്ന് 314 മീറ്റർ നീളത്തിൽ 10.05 മീറ്റർ വീതിയിൽ രണ്ടുവരിപാതയോടെയാണ് മേൽപ്പാലം നിർമിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിലൂടെ മൊത്തം നിർമാണ ചെലവിന്റെ 26.31 കോടി രൂപയും 10.06 കോടി രൂപ റെയിൽവേയും നിർവ്വഹിച്ചുകൊണ്ടാണ് പാലം നിർമ്മാണം യാഥാർത്ഥ്യമാക്കിയത്.
