തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തുന്നതിനും ഓൺലൈൻ പ്രക്രിയയെ ബാധിക്കുന്ന സാങ്കേതിക പ്രശ്‌നങ്ങളും, സബ്മിഷൻ സിസ്റ്റത്തിലെ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ,പ്രതിപക്ഷ നേതാക്കളുടെയും മറ്റുള്ളവരുടെയും അഭ്യർത്ഥനകളെ തുടർന്നാണ് തീയതി നീട്ടാൻ തീരുമാനിച്ചത്.മുമ്പത്തെ അവസാന തീയതി ഓഗസ്റ്റ് 7 ആയിരുന്നു,
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.വോട്ട് ചെയ്യാൻ അർഹതയുള്ള പൗരന്മാർ കമ്മീഷന്റെ ഓൺലൈൻ പോർട്ടൽ (sec.kerala.gov.in) ഉപയോഗിക്കണം.
