You are currently viewing അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ

അതുല്യയുടെ ഭർത്താവ് സതീഷ് അറസ്റ്റിൽ

തിരുവനന്തപുരം:ഷാർജയിൽ നടന്ന അതുല്യയുടെ  മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സതീഷിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 19-ന് ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കൊലപാതകവും സ്ത്രീധന നിരോധന നിയമ ലംഘനവും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

ഷാർജയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചുവന്ന സതീഷിനെ എമിഗ്രേഷൻ വിഭാഗം വിമാനത്താവളത്തിൽ പിടികൂടി, പിന്നീട് വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു.

കേസിൽ സതീഷിന് മുൻകൂർ ജാമ്യം ലഭിച്ചതായി അഭിഭാഷകൻ കോടതിയിൽ അറിയിച്ചിട്ടുണ്ടെങ്കിലും, അറസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഭർത്താവിന്റെ പീഡനമാണ് അതുല്യയുടെ മരണത്തിന് കാരണമായതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. ഇതിനുള്ള തെളിവായി ശബ്ദരേഖകളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കേസിന്റെ അന്വേഷണവും നിയമ നടപടികളും തുടരുകയാണ്.


Leave a Reply