You are currently viewing കെഎസ്എഫ്ഇക്ക് ചരിത്രനേട്ടം: ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം സ്വന്തമാക്കി

കെഎസ്എഫ്ഇക്ക് ചരിത്രനേട്ടം: ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം സ്വന്തമാക്കി

ധനകാര്യ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇ (KSFE) ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് കൈവരിച്ച് ചരിത്ര നേട്ടം സ്വന്തമാക്കി.മിസലേനിയസ് നോൺ-ബാങ്കിംഗ് കമ്പനി (MNBC) വിഭാഗത്തിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ ധനകാര്യ സ്ഥാപനമായി കെ.എസ്.എഫ്.ഇ മാറി. ഔദ്യോഗിക പ്രഖ്യാപനം നാളെ തിരുവനന്തപുരം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സാധാരണക്കാർക്കും ഇടത്തരക്കാർക്കും ചെറുകിട സംരംഭകർക്കും പ്രവാസികൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന ചിട്ടികളും സർക്കാർ ഗ്യാരണ്ടിയുള്ള മികച്ച ആദായം ഉറപ്പാക്കുന്ന നിക്ഷേപ പദ്ധതികളും, മിതമായ പലിശനിരക്കിലുള്ള വായ്പാ സൗകര്യങ്ങളുമാണ് കെ.എസ്.എഫ്.ഇയുടെ പ്രത്യേകത.

Leave a Reply