ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ-യുടെ നേതൃത്വം ഇനി വനിതകളുടെ കയ്യിൽ. പുതിയ പ്രസിഡന്റായി നടി ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ്-ജനറൽ സെക്രട്ടറി സ്ഥാനങ്ങളിൽ ഒരുമിച്ച് രണ്ട് വനിതകൾ എത്തുകയാണ്. കൂടാതെ, മൂന്ന് പതിറ്റാണ്ടുകൾക്കിടയിൽ അധ്യക്ഷസ്ഥാനത്ത് ഒരു വനിത എത്തുന്നതും ഇതാദ്യമാണ്.
മുമ്പുതന്നെ അൻസിബ ഹസ്സൻ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലക്ഷ്മിപ്രിയ വൈസ് പ്രസിഡന്റും ഉണ്ണി ശിവപാൽ ട്രഷററുമായാണ് പുതിയ സംഘാടകസമിതി രൂപം കൊണ്ടിരിക്കുന്നത്.
