കോട്ടയം : കോട്ടയം വഴി സർവീസ് നടത്തുന്ന മെമ്മു ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം 16 ആയി വർധിപ്പിക്കുമെന്ന് മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. നിലവിൽ 8-നും 12-നും ഇടയിൽ കോച്ചുകളുള്ള റേക്കുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.
യാത്രക്കാരുടെ തിരക്ക് ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്റ് സമ്മേളനത്തിനിടയിൽ റെയിൽവേ മന്ത്രിയെ നേരിൽ കണ്ടു ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
റെയിൽവേ മന്ത്രാലയം വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ അടുത്ത ഘട്ട നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എം.പി. കൂട്ടിച്ചേർത്തു.
