2019 ഫെബ്രുവരിയിലെ ബാലാകോട്ട് സർജിക്കൽ സ്‌ട്രൈക്കിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ ആണവ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും ഇന്ത്യ പ്രതിരോധിക്കാൻ ഒരുങ്ങുകയാണെന്നും അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോട് തന്നോട് പറഞ്ഞിരുന്നെന്നു മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വെളിപെടുത്തി.
40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി 2019 ഫെബ്രുവരിയിൽ പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ജയ്‌ഷെ മുഹമ്മദ് ഭീകര പരിശീലന ക്യാമ്പ് ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ തകർത്തിരുന്നു
ഫെബ്രുവരി 27-28 തീയതികളിൽ യുഎസ്-ഉത്തര കൊറിയ ഉച്ചകോടിക്കായി ഹാനോയിൽ എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് പോംപിയോ തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘നെവർ ഗിവ് എ ഇഞ്ച്: ഫൈറ്റിംഗ് ഫോർ ദ അമേരിക്ക ഐ ലവ്’ എന്ന പുസ്തകത്തിൽ പറയുന്നു. ഈ പ്രതിസന്ധി ഒഴിവാക്കാൻ അമേരിക്ക ന്യൂഡൽഹിയിമായും ഇസ്ലാമാബാദുമായും ഉടൻ ബന്ധപ്പെട്ടു.
തൻ്റെ ഹാനോയി സന്ദർശന വേളയിൽ ഇന്ത്യയിൽ നിന്നു സുഷമ സ്വരാജ് തന്നെ വിളിക്കുകയും ,പാക്കിസ്ഥാൻ ഇന്ത്യയിൽ ആണവ ആക്രമം നടത്താൻ തയ്യാറെടുക്കുകയാണെന്നും ഇന്ത്യ പ്രതിരോധിക്കാൻ സജ്ജമാണെന്നും അറിയിച്ചു.തുടർന്ന് അമേരിക്കയുടെ സമയോചിത ഇടപെടൽ കാരണമാണ് വലിയ ആണവ യുദ്ധം
ഒഴിവാക്കാനായത്
“2019 ഫെബ്രുവരിയിൽ ഇന്ത്യ-പാകിസ്ഥാൻ ഒരു ആണവ യുദ്ധത്തിലേക്ക് എത്രത്തോളം വ്യാപിച്ചുവെന്ന് ലോകത്തിന് കൃത്യമായി അറിയാമെന്ന് ഞാൻ കരുതുന്നില്ല…, അത് വളരെ അടുത്തായിരുന്നുവെന്ന് എനിക്കറിയാം. ,” പോംപിയോ എഴുതി
പോംപിയോയുടെ അവകാശവാദങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഉടനടി അഭിപ്രായമൊന്നും ഉണ്ടായിട്ടില്ല.