You are currently viewing മംഗളൂരു – തിരുവനന്തപുരം,തിരുവനന്തപുരം നോർത്ത് – ഉദ്ന (സൂറത്ത്) സ്പെഷ്യൽ  എക്സ്പ്രസ് ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു

മംഗളൂരു – തിരുവനന്തപുരം,തിരുവനന്തപുരം നോർത്ത് – ഉദ്ന (സൂറത്ത്) സ്പെഷ്യൽ  എക്സ്പ്രസ് ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു

തിരുവനന്തപുരം |  യാത്രക്കാരുടെ സൗകര്യാർത്ഥം മംഗളൂരു സെൻട്രലിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സ്പെഷ്യൽ വൺ-വേ എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു. ട്രെയിൻ നമ്പർ 06010 സെപ്റ്റംബർ രണ്ടിന് ചൊവ്വാഴ്ച വൈകുന്നേരം 7:30 ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8:00 ന് തിരുവനന്തപുരം നോർത്തിൽ എത്തും.

ഇതിനുപുറമേ ട്രെയിൻ നമ്പർ 06137 തിരുവനന്തപുരം നോർത്ത് – ഉദ്ന (സൂറത്ത്) എക്സ്പ്രസ് (കോട്ടയം വഴി) സ്പെഷ്യൽ  സെപ്റ്റംബർ 1 തിങ്കളാഴ്ച രാവിലെ 09:30 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 23:45 ന് ഉദ്ന ജംഗ്ഷനിൽ എത്തും.


Leave a Reply