ഐസിസി റാങ്കിംഗ്: മുഹമ്മദ് സിറാജ് ലോക ഒന്നാം നമ്പർ ബൗളറായി
ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ബുധനാഴ്ച ഐസിസി ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം നമ്പർ ബൗളറായി,
ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടിനെയും ഓസ്‌ട്രേലിയൻ സീമർ ജോഷ് ഹേസിൽവുഡിനെയും മറികടന്ന് സിറാജ് ആദ്യമായി ഏകദിന ബൗളർമാരിൽ ഒന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ 12 മാസമായി സിറാജിന്റെ ഫോം മികച്ചതായിരുന്നു .ഈ മാസം ആദ്യം ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പരയിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ച വച്ചിരുന്നു
ശ്രീലങ്കയ്‌ക്കെതിരെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ സിറാജ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിെൽ എവും അധികം വിക്കറ്റു ഏട്ടത്ത ബൗളറായി.ന്യൂസിലൻഡിനെതിരായ ഈയിടെ പൂർത്തിയായ പരമ്പരയുടെ ഉദ്ഘാടന മത്സരത്തിൽ നാല് വിക്കറ്റ് നേടിയതും ശ്രദ്ധേയമായിരുന്നു
729 റേറ്റിംഗ് പോയിന്റുമായി സിറാജ് ഏകദിന ബൗളർ റാങ്കിംഗിൽ ഒന്നാമതെത്തി.ഓസ്‌ട്രേലിയൻ താരം
ഹേസിൽവുഡിനെക്കാൾ രണ്ട് റേറ്റിംഗ് പോയിന്റ് മാത്രം മുന്നിലാണ് സിറാജ്.
ക്യാപ്റ്റൻ രോഹിത് ശർമ്മ സിറാജിനെ പ്രശംസിച്ചു.
“അദ്ദേഹം നല്ല പ്രകടനം കാഴ്ച്ച വച്ചു. ടീം അവനിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാം,” രോഹിത് പറഞ്ഞു.
” പുതിയ പന്ത് ഉപയോഗിക്കാൻ, പന്ത് സ്വിംഗ് ചെയ്യാൻ, നേരത്തെ വിക്കറ്റുകൾ നേടാൻ അദ്ദേഹം മിടുക്കനാണ്, കൂടാതെ മധ്യ ഓവറുകളിലും അദ്ദേഹത്തിന് വളരെയധികം വൈദഗ്ധ്യമുണ്ട്. അവൻ കൂടുതൽ കളിക്കുംതോറും മെച്ചപ്പെടും,” ക്യാപ്റ്റൻ പറഞ്ഞു.